About Us

Hi ,here You can see latest film news , pictures , reviews , gossips, funny messages, it news, interesting factors about IT, etc i am not a professional blogger if u wish send me suggestions itz make me happy
thankz and best regards,
nextaddsolutions@gmail.com

Tuesday 20 December 2011

തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് സ്‌നേഹനിര്‍ഭരമായ സ്വീകരണം










അതിര്‍ത്തിക്കപ്പുറം മുല്ലപ്പെരിയാര്‍വിഷയം കത്തിനില്‍ക്കുമ്പോള്‍ ശബരിമലയ്ക്കുപോകുന്ന തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് കേരളകവാടത്തില്‍ സ്‌നേഹനിര്‍ഭരമായ സ്വീകരണം. ജില്ലാഭരണകൂടവും നാട്ടുകാരും ചേര്‍ന്നാണ് വാളയാറില്‍ ഇവര്‍ക്കായി വന്‍ വരവേല്‍പ് ഒരുക്കിയത്. ആരതിയുഴിഞ്ഞും കളഭംചാര്‍ത്തിയും പനിനീര്‍ തളിച്ചും അയ്യപ്പന്മാരെ വരവേറ്റു. നൂറിലേറെ അയ്യപ്പന്മാരാണ് ചൊവ്വാഴ്ച സന്ധ്യയ്ക്ക് വാളയാറില്‍ ചടങ്ങില്‍ പങ്കെടുത്തത്.

തമിഴ്‌നാട്ടിലെ വേലൂരില്‍നിന്നും ആന്ധ്രയിലെ തിരുപ്പതിയില്‍നിന്നും എത്തിയവരായിരുന്നു ഏറെയും. പാലക്കാട് കളക്ടര്‍ കെ.വി. മോഹന്‍കുമാറും എസ്.പി. എം.പി. ദിനേശും അയ്യപ്പന്മാര്‍ക്ക് നാരങ്ങയും മധുരവും പൂച്ചെണ്ടും നല്‍കി. ശരണംവിളികള്‍ മുഴങ്ങിയതോടെ സ്‌നേഹനിര്‍ഭരമായ അന്തരീക്ഷം ഭക്തിസാന്ദ്രവുമായി.

മലയാളികളും തമിഴരും ഒരു തായ്‌വഴിയില്‍ പിറന്നവരാണെന്നും സഹോദരതുല്യമായ സ്‌നേഹമാണ് ഇരുവരും തമ്മില്‍ നിലനില്‍ക്കുന്നതെന്നും തമിഴില്‍ എഴുതിവായിച്ച പ്രസംഗത്തില്‍ കളക്ടര്‍ പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ശബരിമല തീര്‍ഥാടകര്‍ക്ക് യാതൊരു ബുദ്ധിമുട്ടും കേരളത്തിലുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തീര്‍ഥാടകരെ കേരളജനത സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുകയാണെന്ന് നോവലിസ്റ്റും തമിഴ്ഭാഷാ വിവര്‍ത്തകനുമായ ടി.ഡി. രാമകൃഷ്ണന്‍ പറഞ്ഞു. അസി. കളക്ടര്‍ ഷെഫീദുള്ള, ഡെപ്യൂട്ടി കളക്ടര്‍ ഗണേശന്‍ എന്നിവരും സംസാരിച്ചു. ആര്‍.ടി.ഒ. ജോസ്‌പോള്‍, ചലച്ചിത്ര നിരൂപകന്‍ ജി.പി.രാമചന്ദ്രന്‍, സെയില്‍സ്ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ തുളസീധരന്‍പിള്ള തുടങ്ങിയവരും പങ്കെടുത്തു. അയ്യപ്പന്മാര്‍ക്ക് യാത്രക്കിടയില്‍ ബുദ്ധിമുട്ടുണ്ടായാല്‍ ബന്ധപ്പെടേണ്ട ഫോണ്‍നമ്പറുകളും നല്‍കി. വാഹനം ഓടിക്കുന്നവര്‍ക്കുവേണ്ടി മോട്ടോര്‍വാഹനവകുപ്പ് അഞ്ച് ഭാഷകളില്‍ തയ്യാറാക്കിയ നിര്‍ദേശങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

No comments:

Post a Comment